Kallada Palathodika Temple
Kallada Palathodika Paradevatha Temple is a family temple at Nairkuzhi - Erimala, Chathamangalam, Kozhikode. The temple tradition is connected with ancestral worship, Naga devotion, traditional healing and the renewed worship practices restored in the early 2000s.
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിലെ നായർകുഴി - ഏരിമല ദേശത്ത് നിലകൊള്ളുന്ന കുടുംബക്ഷേത്രമാണ് കല്ലട പാലത്തൊടിക പരദേവതാ ക്ഷേത്രം.
ഭദ്രകാളി, കിരാതമൂർത്തി, ഗുരു മുത്തപ്പൻ, ഭഗവതി, പൂർവഗുരു, നാഗരാജാവ്, നാഗകന്യക, നാഗകാളി, നാഗയക്ഷി, നാഗ പരദേവതകൾ, ഗുളികൻ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്ന് നാഗകോട്ടയും ഇവിടെ നിലകൊള്ളുന്നു.
വിഷ ചികിത്സ, കളരി മർമ്മ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട തറവാട് കാരണവർ തപസിരുന്നു കുടിയിരുത്തി പൂജിച്ചിരുന്ന ദേവീദേവന്മാരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ എന്നാണ് ക്ഷേത്രചരിത്രം.
2000 മാണ്ടിന്റെ തുടക്കത്തിൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുകയും അന്നത്തെ പ്രശ്നവിധി പ്രകാരം ആരാധിച്ചു വരുകയും ചെയ്യുന്നു. നാഗപാട്ട് ഉത്സവം, വലിയ ഗുരുതി, നാഗത്തിന് കൊടുക്കൽ, മാസ പൂജ, നിത്യ പൂജ, പ്രത്യേക ദിവസങ്ങളിലെ പൂജകൾ എന്നിവ ഇവിടെ നടത്തി വരുന്നു.
Temple Administration