
വിശേഷ പൂജകൾ
“പൂജകൾ, പ്രാർത്ഥനകൾ, വഴിപാടുകൾ മറ്റു സമർപ്പണങ്ങൾ എല്ലാം വന്നു ചേരുന്നതോട് കൂടി ക്ഷേത്രം ചൈതന്യം വർദ്ധിക്കും; അഭിവൃദ്ധി പ്രാപിക്കും. അതോടൊപ്പം എല്ലാ കുടുംബ ബന്ധു ലോക ജനങ്ങൾക്ക് നന്മകളും ഐശ്വര്യവും വന്നു ചേരും. എല്ലാവർക്കും നാഗ പരദേവതയുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്”

ക്ഷേത്രം കമ്മിറ്റി
ABOUT US
ശ്രീ കല്ലട പാലാതൊടിക പരദേവതാ ക്ഷേത്രം
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിലെ നായർകുഴി – ഏരിമല ദേശത്ത് നിലകൊള്ളുന്ന കുടുംബക്ഷേത്രമാണ് കല്ലട പാലാതൊടിക പരദേവതാ ക്ഷേത്രം.ഭദ്രകാളി, കിരാതമൂർത്തി, ഗുരു മുത്തപ്പൻ, നാഗ പരദേവതകൾ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ടകൾ. ക്ഷേത്രത്തോട് ചേർന്ന് നാഗ കോട്ടയും ഇവിടെ നിലകൊള്ളുന്നു.
വിഷ ചികിത്സ, കളരി മർമ്മ ചികിത്സ മറ്റുമായി തറവാട് കാരണവർ തപസിരുന്നു കുടിയിരുത്തി പൂജിച്ച് കൊണ്ടിരുന്നതാണ് ക്ഷേത്രത്തിലെ ദേവീ ദേവന്മാർ എന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം.
പിൽക്കാലത്ത് ക്ഷേത്രം ക്ഷയിക്കുകയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിന്ന് പോകുകയും ചെയ്തു. 2000 മാണ്ടിൻ്റെ തുടക്കത്തിൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുകയും അന്നത്തെ പ്രശ്ന വിധി പ്രകാരം ആരാധിച്ചു പോരുകയും ചെയ്യുന്നു.
നാഗ പാട്ട് ഉത്സവം, വലിയ ഗുരുതി, നാഗത്തിനു കൊടുക്കൽ തുടങ്ങിയ പ്രധാന പരിപാടികളും, മാസ പൂജ, നിത്യ പൂജ മറ്റു വിശേഷ ദിവസങ്ങ
ളിലെ പൂജകളും ഇവിടെ നടത്തി വരുന്നു.














QUESTIONS?
ക്ഷേത്രത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളോ പൂജാ വഴിപാടുകൾ സംഭാവന തുടങ്ങിയ കാര്യങ്ങളിൽ മുകളിൽ സംശയമുണ്ടെങ്കിൽ ബന്ധപ്പെടുവാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക ഇത് വാട്സ്ആപ്പ് ചാറ്റ് ആണ്
