about us

ഓം നമഃ ശിവായാ

ശ്രീ കല്ലട പാലാതൊടിക പരദേവതാ ക്ഷേത്രം

രജി : 680/03 – ഏരിമല, നായർകുഴി

കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ നായർകുഴി- ഏരിമല ദേശത്ത് നിലകൊള്ളുന്ന കുടുംബക്ഷേത്രമാണ് കല്ലട പാലതൊടിക പരദേവതാ ക്ഷേത്രം. ഗുരു മുത്തപ്പൻ, കിരാതമൂർത്തി, ഭദ്രകാളി, നാഗയക്ഷി, നാഗകാളി, നാഗരാജാവ് , നാഗകന്യക , രക്ഷസ്സ്, പൂർവ ഗുരു , ഭഗവതി മറ്റു ദേവീദേവന്മാരും കുടികൊള്ളുന്ന സ്ഥലമാണ് ഈ ക്ഷേത്രം. നാഗ കോട്ടയും അതിനോട് അനുബന്ധിച്ച് ക്ഷേത്രം സ്ഥലവും നിലകൊള്ളുന്നു. പുരാതന കാലം മുതൽ വിഷ ചികിത്സ, കളരി മർമ്മ ചികിത്സ മറ്റുമായി തറവാട് കാരണവർ കുടിയിരുത്തി പൂജിച്ച് പോന്നിരുന്നു. പിൽക്കാലത്ത് ക്ഷേത്രം ക്ഷയിക്കുകയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിന്ന് പോകുകയും ചെയ്തു. 2000 മാണ്ടിൻ്റെ തുടക്കത്തിൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുകയും അന്നത്തെ പ്രശ്ന വിധി പ്രകാരം ആരാധിച്ചു പോരുകയും ചെയ്തു.


പ്രതിഷ്ഠാ ദിന മഹോത്സവം കുംഭത്തിലെ രോഹിണി നക്ഷത്രത്തിലും നാഗത്തിനു കൊടുക്കൽ കുംഭത്തിലെ ആയില്യം നക്ഷത്രത്തിലും നാഗപ്പാട്ട് മേയ് ആദ്യവാരം തുടങ്ങുന്ന ( ഏപ്രിൽ അവസാനമോ മേയ്‌ കൂടി വെള്ളിയോ ചൊവ്വയോ ദിവസം നോക്കി തുടങ്ങും). ഗുളികൻ കർമ്മം ഇതിനെല്ലാം മുന്നോടിയായി ആയി നടത്തും തുടങ്ങിയ പ്രധാന പരിപാടികളും, മാസ പൂജ, നിത്യ പൂജ മറ്റു വിശേഷ ദിവസങ്ങൾ പൂജകൾ നടത്തി വരുന്നു.

സെക്രട്ടറി

രാജേഷ് കളരിക്കൽ

9745514846

പ്രസിഡന്റ്

രാരു കരിമ്പനങ്ങോട്ട്

9495818711

ബാങ്ക് അക്കൗണ്ട് നമ്പർ: 026710069434
IFFSC CODE: IPOS0000001
UPI ID: Q771201925@ybl

“പൂജകൾ, പ്രാർത്ഥനകൾ, വഴിപാടുകൾ മറ്റു സമർപ്പണങ്ങൾ എല്ലാം വന്നു ചേരുന്നതോട് കൂടി ക്ഷേത്രം ചൈതന്യം വർദ്ധിക്കും; അഭിവൃദ്ധി പ്രാപിക്കും. അതോടൊപ്പം എല്ലാ കുടുംബ ബന്ധു ലോക ജനങ്ങൾക്ക് നന്മകളും ഐശ്വര്യവും വന്നു ചേരും. എല്ലാവർക്കും നാഗ പരദേവതയുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്”

ക്ഷേത്രം കമ്മിറ്റി